Headlines News :
Home » » ഐ.എസ്.എം പ്രചാരണം - വണ്ടൂരിൽ യുവത പുസ്തക മേള

ഐ.എസ്.എം പ്രചാരണം - വണ്ടൂരിൽ യുവത പുസ്തക മേള

Written By Unknown on Sunday 13 April 2014 | 15:58



വണ്ടൂർ: സാമൂഹ്യ തിന്മകൾ - യുവത നിശബ്ദരാകരുത്  - ഐ.എസ്.എം സംസ്ഥാന പ്രചാരണത്തിന്റെ ഭാഗമായി വണ്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യുവത പുസ്തക മേള 2014 ഏപ്രിൽ 16 മുതൽ 20 വരെ വണ്ടൂർ അങ്ങാടിയിലെ ജീപ്പ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കും.

 വിവിധ പ്രസിദ്ധീകരണാലയങ്ങളുടെ പുസ്തകങ്ങളും പ്രഗൽഭ പണ്ഡിതരുടെ പ്രഭാഷണ സിഡികളും മേളയിൽ ലഭ്യമാകും.

 വണ്ടൂർ മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ സമീപവും ബുക്സ്റ്റാൾ പ്രവർത്തിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

 പ്രചരണത്തിന്റെ ഭഗമായി വണ്ടൂർ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ പരിപാടികൾ നടന്നു വരുന്നുണ്ട്.

 മെയ് ആദ്യവാരത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ വണ്ടൂരിൽ നിന്നും വാണിയമ്പലത്തേക്ക് ബഹുജന പദയാത്ര സംഘടിപ്പിക്കും. തുടർന്ന് വിവിധ യുവജന സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് യൂത്ത് കോർണറും സംഘടിപ്പിക്കും. 
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP