Headlines News :
Home » , , » അന്ധവിശ്വാസം; മൗനം ആപത്കരം:ഐഎസ്എം

അന്ധവിശ്വാസം; മൗനം ആപത്കരം:ഐഎസ്എം

Written By Unknown on Tuesday 23 September 2014 | 14:27

മഞ്ചേരി: അന്ധവിശ്വാസങ്ങൾക്ക് പ്രചാരം നൽകും വിധം സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വങ്ങൾ പാലിക്കുന്ന മൗനം ആപത്കരമാണെന്നും, ആത്മീയ ചൂഷണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാ ൻ സാസ്‌കാരിക രാഷ്ട്രീയ നേതൃത്വം മുമ്പോട്ട് വരണമെന്നും ഐഎസ്എം ജില്ലാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. കെഎൻഎം സംസ്ഥാന സെക്രട്ടറി പി.ടി.ബീരാൻ കുട്ടി സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു.ഐഎസ്എം ജില്ലാ പ്രസിഡന്റ് ശാക്കിർ ബാബു കുനിയിൽ ആധ്യക്ഷ്യം വഹിച്ചു.അന്ധവിശ്വാസങ്ങൾക്കെതിരെ പ്രാചാരം ശക്തമാക്കുന്നതിന്റെ ഭാഗമായി 27ന് വണ്ടൂരിൽ ബഹുജനസംഗമം നടത്താനും തീരുമാനിച്ചു.
ഐഎസ്എം സംസ്ഥാന ഭാരവാഹികളായ നൗഷാദ് കുറ്റ്യാടി, ഡോ.ലബീദ് അരീക്കോട്, കെഎൻഎം ജില്ല പ്രസിഡന്റ് ഹംസ സുല്ലമി കാരക്കുന്ന്, സലീം ടി പെരിമ്പലം പ്രസംഗിച്ചു. അബ്ദുൽ ഗഫൂർ സ്വലാഹി, ശിഹാർ അരിപ്ര, ഫിറോസ് ടി.ടി വണ്ടൂർ, നൗഷാദ് ഉപ്പട,ജാബിർ ടി.കെ. എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.




ഐഎസ്എം ജില്ലാ പ്രതിനിധി സംഗമം കെഎൻഎം സംസ്ഥാന സെക്രട്ടറി പി.ടി.ബീരാൻ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യുന്നു



.

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP