Headlines News :
Home » » അന്ധവിശ്വാസ നിർമാർജനത്തിന് നിയമനിർമ്മാണം നടത്തുക. ഐ.എസ്.എം

അന്ധവിശ്വാസ നിർമാർജനത്തിന് നിയമനിർമ്മാണം നടത്തുക. ഐ.എസ്.എം

Written By Unknown on Saturday 20 September 2014 | 15:08

     

         മഞ്ചേരി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം നടത്തികൊണ്ടിരിക്കുന്ന ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രചരണ ഫലമായി , സമൂഹത്തിൽ നടമാടിക്കൊണ്ടിരുന്ന ഒട്ടനവധി തെറ്റായ വിശ്വാസങ്ങളും കർമ്മങ്ങളും നാട്ടിൽ നിന്നും നിർമ്മാർജ്ജനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. എന്നാൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെല്ലാം വൻ കുതിച്ചുചാട്ടം നടന്ന ആധുനിക സമൂഹത്തിലേക്ക് വളരെ ആസൂത്രിതമായി വിവിധ തരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നു വന്നുകൊണ്ടിരിക്കുന്നത് ഗൌരവമായി കാണേണ്ടതാണ്. ഈയടുത്ത ദിവസങ്ങളിൽ പല ജീവനുകളാണ് ഇപ്രകാരം ഹോമിക്കപ്പെട്ടത്.
         ഇതിനെതിരെ വ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഈ വിഷയത്തിൽ അധികാരികളുടെ ശ്രദ്ധകൊണ്ടുവരാനും ഇതിനെതിരെ നിയമ നിർമ്മാണം നടത്താനും ആവശ്യപ്പെട്ട് ഐ.എസ്.എം കാമ്പയിൻ സംഘടിപ്പിച്ചിരിക്കുകയാണ്. ജില്ലകൾ തോറും ബഹുജന സംഗമങ്ങളും, ഒക്ടോബർ 2 നു ഈ ആവശ്യം ഉന്നയിച്ച് ഒപ്പു ശേഖരണവും നടത്തും.
         മലപ്പുറം ജില്ല ബഹുജന സംഗമം സെപ്തംബർ 27 ശനി വൈകുന്നേരം 7 മണിക്ക് വണ്ടൂരിൽ നടക്കും. സംസ്ഥാന സെക്രട്ടറി ഇസ്മാഈൽ കരിയാട് ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP