Headlines News :
Home » » അന്ധവിശ്വാസ നിർമ്മാർജനത്തിന് നിയമം കൊണ്ടുവരണം :ഐഎസ്എം

അന്ധവിശ്വാസ നിർമ്മാർജനത്തിന് നിയമം കൊണ്ടുവരണം :ഐഎസ്എം

Written By Unknown on Sunday 28 September 2014 | 23:28

വണ്ടൂർ: ആത്മീയ വാണിഭക്കാരിൽ നിന്നും മന്ത്രവാദ തട്ടിപ്പുകാരിൽ നിന്നും കേരളത്തെ രക്ഷിക്കാൻ അന്ധവിശ്വാസ നിർമ്മാർജനത്തിനു നിയമ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഐഎസ്എം ജില്ലാസമിതി വണ്ടൂരിൽ സംഘടിപ്പിച്ച ബഹുജന സംഗമം ആവശ്യപ്പെട്ടു. പ്രബുദ്ധ കേരളത്തിൽ അന്ധവിശ്വാസ നിർമ്മാർജ്ജനം സാധ്യമാവാത്തത് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടിപ്പുകേട് കൊണ്ടാണ്. കേരളീയ സമൂഹത്തെ ആത്മീയ ചൂഷകരിൽ നിന്നും  മോചിപ്പിക്കുവാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്നിരിക്കെ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമ നിർമ്മാണത്തിന് രാഷ്ട്രീയ നേതൃത്വങ്ങൾ ഇച്ഛാശക്തി കാണിക്കണമെന്ന് ഐഎസ്എം ആഹ്വാനം ചെയ്തു.
ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഇസ്മായിൽ കരിയാട് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശാക്കിർ ബാബു കുനിയിൽ ആധ്യക്ഷ്യം വഹിച്ചു. മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് ഇഖ്ബാൽ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.കെ.മുബശ്ശിർ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ജാബിർ ആനക്കയം, ശാസ്ത്ര സാഹിത്യ പരീഷത്ത് ജില്ലാ പ്രസിഡന്റ് എം.മഖ്ബൂൽ കെഎന്‍എം ജില്ല സെക്രട്ടറി അബ്ദുൽ കരീം വല്ലാഞ്ചിറ, എംഎസ്എം ജിأല്ലാ പ്രസിഡന്റ് അശ്കർ നിലമ്പൂർ, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിർ അമാനി, ഐഎസ്എം ജില്ലാ ഭാരവാഹികളായ ഫിറോസ് ടി.ടി വണ്ടൂർ, അബ്ദുൽ ഗഫൂർ സ്വലാഹി, സലീം.ടി.പെരിമ്പലം, എന്നിവർ സംസാരിച്ചു.




ഐഎസ്എം ജില്ലാ ബഹുജനസംഗമം വണ്ടൂരിൽ സംസ്ഥാന ജനറൽ  സെക്രട്ടറി ഇസ്മായിൽ കരിയാട് ഉദ്ഘാടനം ചെയ്യുന്നു














Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP