Headlines News :
Home » , » മതേതര കക്ഷികള്‍ക്ക് കരുത്ത് പകരണം:ഐഎസ്എം

മതേതര കക്ഷികള്‍ക്ക് കരുത്ത് പകരണം:ഐഎസ്എം

Written By Unknown on Sunday 23 March 2014 | 22:34








മഞ്ചേരി:തെരെഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ക്ക് കരുത്ത് പകരാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത കാണിക്കണമെന്ന് ഐഎസ്എം ജില്ലാ തര്‍ബിയസംഗമം ആവശ്യപ്പെട്ടു. അധികാരത്തിനായി വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളോട് ഐക്യപ്പെടുന്നത് രാജ്യത്തിന്റെ മതേതര സംവിധാനത്തെ തന്നെ അപകടത്തിലാക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു. സാമൂഹ്യ തിന്‍മകള്‍ യുവത നിശ്ശബ്ദമാകരുത് എന്ന ക്യാപയിന്റെ ഭാഗമായി അരീക്കോട് നടന്ന സംഗമം ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കരിയാട് ഉദ്ഘാടനം ചെയ്തു. ഐഎസ്എം ജില്ലാ പ്രസിഡന്റ് ശാക്കിര്‍ ബാബു കുനിയില്‍ ആധ്യക്ഷ്യം വഹിച്ചു.

കെഎന്‍എം ജില്ലാ ട്രഷറര്‍ പി.എ.ഹമീദ് കുനിയില്‍,ഐഎസ്എം സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട,ദ ട്രൂത്ത് ഡയരക്ടര്‍ അബ്ദുറശീദ് ഉഗ്രപുരം,ടി.മുഹമ്മദ് സലീം,എംഎസ്എം ജില്ലാ സെക്രട്ടറി സാഫിര്‍ വാഴക്കാട്,അബ്ദുല്‍ ഗഫൂര്‍ സ്വാലാഹി, ശിഹാര്‍ അരിപ്ര,സാജിദ് മൈലാടി,നൗഷാദ് ഉപ്പട,ജാബിര്‍ വാഴക്കാട് എന്നിവര്‍ പ്രസംഗിച്ചു
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP