Headlines News :
Home » , » ഐ.എസ്.എം പ്രചാരണത്തിന് തുടക്കമായി

ഐ.എസ്.എം പ്രചാരണത്തിന് തുടക്കമായി

Written By Unknown on Monday 3 March 2014 | 23:19




മഞ്ചേരി: 'സാമൂഹികതിന്മകള്‍-യുവത നിശ്ശബ്ദരാകരുത്' എന്ന പ്രമേയത്തില്‍ ഐ.എസ്.എം സംഘടിപ്പിക്കുന്ന പ്രചാരണത്തിന് ജില്ലയില്‍ തുടക്കമായി. സാമൂഹികതിന്മകള്‍ ഇല്ലായ്മ ചെയ്യാന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന പൗരസമിതികള്‍ രൂപവത്കരിക്കണമെന്നും വിവിധ മത-രാഷ്ട്രീയ സംഘടനകള്‍ യോജിച്ച് ബോധവത്കരണങ്ങള്‍ക്ക് നേതൃത്വംനല്‍കണമെന്നും ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.



മഞ്ചേരിയില്‍നടന്ന സമ്മേളനം ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് യു.പി. യഹ്‌യാഖാന്‍ ഉദ്ഘാടനംചെയ്തു. ഐ.എസ്.എം ജില്ലാപ്രസിഡന്റ് ശാക്കിര്‍ ബാബു കുനിയില്‍ അധ്യക്ഷതവഹിച്ചു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, കെ.എന്‍.എം ജില്ലാസെക്രട്ടറി ഹംസ സുല്ലമി കാരക്കുന്ന്, പി. മൂസ സ്വലാഹി, അശ്കര്‍ നിലമ്പൂര്‍, സലീം പെരിമ്പലം, ശിഹാര്‍ അരിപ്ര, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, അന്‍വര്‍ മുള്ളമ്പാറ (യൂത്ത്‌ലീഗ്), മുബഷിര്‍ (ഡി.വൈ.എഫ്.ഐ) അബ്ദുല്‍ ലത്തീഫ് കരിമ്പിലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ ജില്ലാ പ്രതിനിധി സമ്മേളനവും സംഘടിപ്പിക്കും.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP