Headlines News :
Home » » അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ്

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ്

Written By Unknown on Thursday 2 October 2014 | 16:15

വണ്ടൂർ: അന്ധവിശ്വാസങ്ങൾ വ്യാപകമാകുന്നതിനെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന് വണ്ടൂർ ബ്ലോക്ക് പഞ്ചാ‍യത്ത് പ്രസിഡന്റ് ശ്രിദേവി പ്രാക്കുന്നൻ അഭിപ്രായപ്പെട്ടു. സാമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും ഐ.എസ്.എം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അതിനു പൊതുജങ്ങൾ പിന്തുണ നൽകണമെന്നും അവർ സൂചിപ്പിച്ചു.  “അന്ധവിശ്വാസ നിർമാർജനത്തിനു നിയമ നിർമ്മാണം നടത്തുക” എന്ന ആവശ്യവുമായി ഐ.എസ്.എം സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പു ശേഖരണത്തിന്റെ വണ്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം നിരവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.മജീദ് മാസ്റ്റർ സംബന്ധിച്ചു. ഐ.എസ്.എം വണ്ടൂർ മണ്ഡലം സെക്രട്ടറി ടി.ടി ഫിറോസ് സന്ദേശം കൈമാറി. പഞ്ചായത്ത് ഭാരവാഹികളായ ജമീഷ് ഇ.പി, അനീസ് തെക്കുമ്പുറം, സാദത്ത് മാസ്റ്റർ, അഷറഫ് മാസ്റ്റർ, മുജീബ് നടുവത്ത് തുടങ്ങിയവർ നേതൃത്വം നൽകി. 




“അന്ധവിശ്വാസ നിർമാർജനത്തിനു നിയമ നിർമ്മാണം നടത്തുക” എന്ന ആവശ്യവുമായി ഐ.എസ്.എം വണ്ടൂർ പഞ്ചായത്ത് തല ഒപ്പു ശേഖരണം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പ്രാക്കുന്നൻ നിർവ്വഹിക്കുന്നു.






Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP