Headlines News :
Home » »

Written By Latheef Mangalasseri on Wednesday 31 July 2019 | 21:03

സ്കൂളുകളുടെ സുരക്ഷാ ചുമതല പോലീസിന് കൈമാറണം- ഐ.എസ്.എം.
         മഞ്ചേരി : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോഴും സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘങ്ങളുടെ പ്രവത്തനങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാറിന് കഴിയുന്നില്ലെന്ന് 'ആത്മദീപ്തി' ISM ജില്ലാ തസ്കിയ്യത്ത് സംഗമം വിലയിരുത്തി. വിദ്യാലയങ്ങളുടെ സുരക്ഷ ചുമതല പോലീസിന് കൈമാറണമെന്നുംപ്രവർത്തി സമയം മുഴുവൻ പോലീസ് സാന്നിധ്യം സ്കൂളുകളിൽ ഉറപ്പ് വരുത്തണമെന്നും ISM ആവശ്യപ്പെട്ടു.
          lSM മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച 'ആത്മദീപ്തിജില്ലാ തസ്കിയത്ത് സംഗമം KNM സംസ്ഥാന  സെക്രട്ടറി ഡോ. ജാബിർ അമാനി ഉദ്ഘാടനം ചെയ്തു. ISM ജില്ലാ പ്രസിഡണ്ട് ജൗഹർ അയനിക്കോട് അധ്യക്ഷത  വഹിച്ച യോഗത്തിൽ യൂസുഫ് ഫാറൂഖിസലീം പെരിമ്പലംജാബിർ വാഴക്കാട്, ഡോ. മൊയ്‌തീൻ കുട്ടി സുല്ലമി,  ജില്ലാ സെക്രട്ടറി പി.എം.എ.സമദ്ലത്തീഫ് മംഗലശ്ശേരിഷക്കീൽ ജുമാൻഹബീബ് മങ്കടനജ്മുദ്ധീൻ വഴിക്കടവ്അബ്ദുസമദ് ചാത്തല്ലൂർ എന്നിവർ സംസാരിച്ചു.






Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP