Headlines News :
Home » » ജിന്ന് ചികിത്സ കൊലപാതകം - ആഭ്യന്തര വകുപ്പ് ശക്തമായി ഇടപെടണം - ഐ.എസ്.എം

ജിന്ന് ചികിത്സ കൊലപാതകം - ആഭ്യന്തര വകുപ്പ് ശക്തമായി ഇടപെടണം - ഐ.എസ്.എം

Written By Unknown on Thursday 7 March 2019 | 23:14






  മഞ്ചേരി: മഞ്ചേരിയിലെ വ്യാജ ചികിത്സാ കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും ജിന്ന് ചികിത്സയെ തുടർന്ന് കരുളായിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ പോലീസ് ശക്തമായി നടപടി സ്വീകരിക്കണമെന്നും ഐഎസ്എം ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള വ്യാജ ചികിത്സാ കേന്ദ്രങ്ങൾ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിന് ആഭ്യന്തരവകുപ്പും ആരോഗ്യവകുപ്പും ശക്തമായി ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. ജസീല ജംഗ്ഷനിൽനിന്നും തുടങ്ങിയ റാലി മെഡിക്കൽ കോളേജ് വഴി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം കെ.എൻ.എം ജില്ലാ പ്രസിഡണ്ട് അലി പത്തനാപുരം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് ജൗഹർ അയനിക്കോട് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഹമ്മദ് കുട്ടി മദനി,  അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഡോക്ടർ ജാബിർ അമാനി, അബ്ദുൽകലാം ഒറ്റത്താണി, എം.ജി.എം സംസ്ഥാന ട്രഷറർ റുക്സാന വാഴക്കാട്, സനിയ ടീച്ചർ അഡ്വക്കേറ്റ് ഫിറോസ് ബാബു, വിപി ഫിറോസ്, ആദിൽ നസീഫ് മങ്കട എന്നിവർ പ്രസംഗിച്ചു റാലിക്ക് നജ്മുദ്ദീൻ വഴിക്കടവ്, ഹബീബ് മങ്കട, ഷക്കീൽ ജുമാൻ, വി.ടി ഹംസ, നൂറുദ്ദീൻ , മുഹമ്മദ് കുട്ടി മാസ്റ്റർ, റഷീദ് ഉഗ്രപുരം, ശാക്കിർബാബു കുനിയിൽ, ലബീദ് അരീക്കോട് എന്നിവർ നേതൃത്വംനൽകി. പി.എം.എ സമദ് സ്വാഗതവും ലത്തീഫ് മംഗലശ്ശേരി നന്ദിയും പറഞ്ഞു.


Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP