Headlines News :
Home » » സി ഐ ഈ ആര്‍::::::": ::; മലപ്പുറം ഈസ്റ്റ് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി

സി ഐ ഈ ആര്‍::::::": ::; മലപ്പുറം ഈസ്റ്റ് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി

Written By Unknown on Tuesday 12 February 2013 | 10:34



രാമനാട്ടുകര:രണ്ടു ദിവസങ്ങളിലായി രാമനാട്ടുകര ജി യു പി സ്കൂളില്‍ നടന്നു വന്ന സി ഐ ഈ ആര്‍ സംസ്ഥാന മദ്രസ വിജ്ഞാനോത്സവത്തില്‍ മലപ്പുറം ഈസ്റ്റ് ജില്ല ഓവറോള്‍ ചാമ്പിയന്‍മാരായി
ചില്‍ട്രന്‍സ്‌ സബ് ജൂനിയര്‍,ജൂനിയര്‍ വിഭാഗങ്ങളിലായി 46 ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 344 പോയന്റ് നേടിക്കൊണ്ടാണ് മലപുറം ഈസ്റ്റ് ജില്ല ഓവറോള്‍ ചാമ്പിയന്‍ഷിപ്‌ കരസ്ഥമാക്കിയത് .334 പോയന്റുമായി കോഴിക്കോട് സൗത്ത് ജില്ല രണ്ടാം സ്ഥാനത്തിനും 313 പോയന്റുമായി മലപ്പുറം വെസ്റ്റ്‌ ജില്ല മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. ചില്‍ട്രന്‍സ്‌ വിഭാഗത്തില്‍ തിക്കോടി സുബ്ലുസ്സലാം മദ്രസയിലെ നസീറ തഹ്സിന്‍ 14 പോയന്റുമായി വ്യക്തിഗത ചാമ്പിയന്‍ഷിപ്‌ നേടി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ സലഫി മദ്രസ കൂറ്റന്‍പാറയിലെ ഹനാന്‍ഷാ 30 പോയന്റുമായി വ്യക്തിഗത ചാമ്പിയന്‍ഷിപ്‌ കരസ്ഥമാക്കി .
ജൂനിയര്‍ ആണ്‍ കുട്ടികളില്‍ മലപ്പുറം വെസ്റ്റ്‌ ജില്ലയിലെ റസീല്‍ സമാഹ് 29 പോയന്റുമായും ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ പാലക്കാട് ജില്ലയിലെ ഷമീമ സി 36 പോയന്റുമായി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി

സി ഐ ഇ ആര്‍ മദ്രസ വിജ്ഞാനോത്സവത്തിന്റെ സമാപന സമ്മേളനം ഫാറൂക്ക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഇ പി ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു.
രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ .സി ഹംസക്കോയ സമ്മാനദാനം നിര്‍വഹിച്ചു .എന്‍ പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി,കെ അബൂബക്കര്‍ മൗലവി,പി എന്‍ അബ്ദു റഹ് മാന്‍ മാസ്റര്‍,അഫ്ത്താഷ് ചാലിയം,പി മോയ്ധീന്‍ മാസ്റര്‍ ,വി പി നൂറുദീന്‍ കുട്ടി,കെ അബ്ദു റഷീദ് മാസ്റര്‍ ,ഐമന്‍ ഷൗഖി എന്നിവര്‍ പ്രസംഗിച്ചു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP