Headlines News :
Home » » ഹജ്ജ് അപേക്ഷാഫോം വിതരണം തുടങ്ങി.

ഹജ്ജ് അപേക്ഷാഫോം വിതരണം തുടങ്ങി.

Written By Unknown on Tuesday 5 February 2013 | 10:22




കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷാഫോം വിതരണം തുടങ്ങി. പൂരിപ്പിച്ച അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് 20വരെ സ്വീകരിക്കും.
കരിപ്പൂര്‍ ഹജ്ജ്ഹൗസ്, കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മിറ്റി ബില്‍ഡിങ്ങിലുള്ള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ്, വഖഫ് ബോര്‍ഡ് കോഴിക്കോട് റീജിയണല്‍ ഓഫീസ്, എറണാകുളം കലൂരിലെ ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. ഫോം ലഭിക്കുന്നതിന് അപേക്ഷകര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം.
അപേക്ഷാഫോമും ബന്ധപ്പെട്ട വിവരങ്ങളും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റുകളില്‍നിന്നും ലഭിക്കും. www.hajcommittee.com, www.keralahajcommittee.orgഅപേക്ഷകള്‍ക്ക് 2014 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണം. റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ (70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിക്കുന്നവര്‍) അപേക്ഷയോടൊപ്പംതന്നെ പാസ്‌പോര്‍ട്ട് നല്‍കണം. രജിസ്‌ട്രേഡ് തപാലിലോ സ്​പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ അപേക്ഷ നല്‍കണം. ഇവരുടെ അപേക്ഷ സംസ്ഥാന ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നേരിട്ടെടുക്കും. പൊതുവിഭാഗത്തിലുള്ളവരുടെ അപേക്ഷകള്‍ ഓഫീസില്‍ നേരിട്ടെടുക്കില്ല.
അപേക്ഷയോടൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ പവര്‍ജ്യോതി അക്കൗണ്ട് നമ്പര്‍ 32749477270 എന്ന അക്കൗണ്ടില്‍ ഒരാള്‍ക്ക് 300 രൂപ തോതില്‍ പേ ഇന്‍ സ്‌ലിപ്പ് ഉപയോഗിച്ച് അടച്ചതിന്റെ രസീതിയും പകര്‍പ്പും ഹാജരാക്കണം. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ എല്ലാവരുടെയും തുക ഒന്നിച്ചടയ്ക്കണം. പത്രസമ്മേളനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ്, മുജീബ് എന്നിവര്‍ പങ്കെടുത്തു


ഹജ്ജ് അപേക്ഷ: വ്യക്തമായ ഫോട്ടോ പതിക്കണം

മലപ്പുറം: ഹജ്ജിന് അപേക്ഷ നല്‍കുന്നവര്‍ വെളുത്ത പ്രതലത്തോടുകൂടിയ 70 ശതമാനം മുഖം കാണുന്ന ഫോട്ടോകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു. അപേക്ഷയോടൊപ്പം മാനദണ്ഡം പാലിക്കാതെ ഫോട്ടോ നല്‍കിയാല്‍ അപേക്ഷ നിരസിക്കാന്‍ സാധ്യതയുണ്ട്. വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷ എ ഫോര്‍ സൈസില്‍ ആകണമെന്നും സെക്രട്ടറി അറിയിച്ചു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP