Headlines News :
Home » » ആത്മീയ വാണിഭക്കാരില്‍നിന്ന് വിശ്വാസികളെ മോചിപ്പിക്കണം -സി.പി. ഉമ്മര്‍ സുല്ലമി

ആത്മീയ വാണിഭക്കാരില്‍നിന്ന് വിശ്വാസികളെ മോചിപ്പിക്കണം -സി.പി. ഉമ്മര്‍ സുല്ലമി

Written By Unknown on Tuesday 26 February 2013 | 12:11



മഞ്ചേരി: സാമൂഹിക പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന എല്ലാവിധ അന്ധവിശ്വാസങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ മതപണ്ഡിതന്മാര്‍ മുന്നോട്ടുവരണമെന്ന് കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു. വിശ്വാസം, വിശുദ്ധി, നവോത്ഥാനം എന്ന സംസ്ഥാന വ്യാപകമായി കെ.എന്‍.എം. സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

കെ.എന്‍.എം. ജില്ലാ പ്രസിഡന്റ് കെ. അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു. പി. ഹംസ സുല്ലമി കാരക്കുന്ന്, മൗലവി, ശഫീഖ് അസ്‌ലം, അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, പി.ടി. ബീരാന്‍കുട്ടി സുല്ലമി, സി. മുഹമ്മദ്‌സലീം സുല്ലമി, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ഷാക്കിര്‍ ബാബു കുനിയില്‍, എം.എസ്.എം. ജില്ലാ പ്രസിഡന്റ് സി. മുഹ്‌സിന്‍ തൃപ്പനച്ചി, പി.എ. ഹമീദ് കുനിയില്‍ പ്രസംഗിച്ചു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP