Headlines News :
Home » » കാച്ച് ദം യംഗ് - സെലക്ഷൻ ടെസ്റ്റ് സമാപിച്ചു

കാച്ച് ദം യംഗ് - സെലക്ഷൻ ടെസ്റ്റ് സമാപിച്ചു

Written By Unknown on Sunday 24 August 2014 | 15:31

മഞ്ചേരി: ഐ.എസ്.എം വിദ്യാഭ്യാസ് വിംഗ് - പീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാച്ച് ദം യംഗ് സെലക്ഷൻ ടെസ്റ്റിൽ മലപ്പുറം ഈസ്റ്റ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൂറ് കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. എട്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കാണ് ടെസ്റ്റ് നടത്തുന്നത്. സെലക്ട് ചെയ്യുന്നവർക്ക് അഞ്ച് വർഷം തുടർ പരിശീലനം നൽകും. മലപ്പുറം ഈസ്റ്റ് ജില്ലയിൽ വണ്ടൂർ, പന്തലിങ്ങൽ, എടക്കര, പുളിക്കൽ, മഞ്ചേരി, മങ്കട, ആനക്കയം തുടങ്ങിയ സ്ഥലങ്ങളിൽ ടെസ്റ്റ് നടന്നു. വിവിധ കേന്ദ്രങ്ങളിൽ നജീബ് പൂങ്ങോട്, സമീർ പന്തലിങ്ങൽ, നജ്മുദ്ദീൻ എടക്കര, നിഷാദ്, നജീബ് തൃപ്പനച്ചി, ശിഹാബുദ്ദീൻ അൻസാരി, നസ്വീഹ് വി.ടി തുടങ്ങിയവർ നേതൃതം നൽകി.

വണ്ടൂർ പ്ലസന്റ് ഹോം സെന്ററിൽ നടന്ന ടെസ്റ്റിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ



വണ്ടൂർ മണ്ഡലത്തിൽ നടന്ന ടെസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫി കെ.എൻ.എം മണ്ഡലം സെക്രട്ടറി എം അബ്ദുസ്സലാം മദനി വിതരണം ചെയ്യുന്നു


Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP