Headlines News :
Home » » ആവേശമായി ബൈത്തുല്‍ മുഖദ്ദസ് ഇമാമിന്റെ പ്രഭാഷണം

ആവേശമായി ബൈത്തുല്‍ മുഖദ്ദസ് ഇമാമിന്റെ പ്രഭാഷണം

Written By Unknown on Sunday 9 February 2014 | 19:19


കോട്ടക്കല്‍: എടരിക്കോട്ടെ നവോത്ഥാന നഗറില്‍ ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ആവേശമായി ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസ് ഇമാമിന്റെ തത്സമയ അഭിസംബോധന. പ്രത്യേക കാരണങ്ങളാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ജെറുസലേം മസ്ജിദുല്‍ അഖ്‌സ ഇമാം ഡോ. യൂസുഫ് സലാമയാണ് ലൈവ് വെബ്കാസ്റ്റിങ് മുഖേന സമ്മേളന പ്രതിനിധികളോട് സംസാരിച്ചത്. ലോകമുസ്‌ലിംകള്‍ അങ്ങേയറ്റം പവിത്രമായി കാണുന്ന, തീര്‍ഥാടനം അനുവദിക്കപ്പെട്ട മൂന്ന് പള്ളികളിലൊന്നാണ് ബൈത്തുല്‍ മുഖദ്ദസ് എന്നറിയപ്പെടുന്ന മസ്ജിദുല്‍ അഖ്‌സ. 
മുജാഹിദ് സമ്മേളനത്തിന് ഫലസ്തീന്‍ ജനതയുടെ മുഴുവന്‍ പിന്തുണയും അറിയിക്കുന്നതായി ഡോ. യൂസുഫ് സലാമ പറഞ്ഞു. ഇന്ത്യയിലെ അങ്ങേയറ്റം വ്യവസ്ഥാപിതവും ശ്രദ്ധേയവുമായ മുജാഹിദ് സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. കാരുണ്യവും സ്‌നേഹവുമാണ് മതത്തിന്റെ മുഖമുദ്ര. കാരുണ്യത്തിന് പരിധികളില്ല. അത് മറ്റു മനുഷ്യരോടും ജീവികളോടും സസ്യങ്ങളോടും പ്രകൃതിയോട് മൊത്തത്തിലുമുണ്ടാവണം. 
അറിവും ജ്ഞാനവുമുള്ളവര്‍ ഭൂമിയില്‍നിന്ന് ഇല്ലാതാവുന്ന സ്ഥിതിയുണ്ടാവരുത്. ഒരുമ എന്നതാണ് ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്ന പ്രധാന സന്ദേശങ്ങളിലൊന്ന്. ലോകമുസ്‌ലിംകള്‍ ഒരുമയോടെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പങ്കാളിയാവാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. ഒരൊറ്റ സമുദമായമായിരുന്നു മുസ്‌ലിംകള്‍. ഇടക്കാലത്ത് ഭിന്നിപ്പുകളുണ്ടായി. ഭിന്നിപ്പ് സമുദായത്തിന്റെ ശക്തിചോര്‍ത്തിയെടുക്കും. അതിനാല്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞചെയ്യണമെന്നും ഡോ. യൂസുഫ് സലാമ ഓര്‍മിപ്പിച്ചു. ഇമാമിന്റെ പ്രഭാഷണം ഡോ. ഹുസൈന്‍ മടവൂര്‍ പരിഭാഷപ്പെടുത്തി. 

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP