Headlines News :
Home » , » മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം; ആത്മീയ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണം

മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം; ആത്മീയ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണം

Written By Unknown on Friday 7 February 2014 | 10:56



കോട്ടക്കല്‍ :
പ്രബുദ്ധകേരളം അന്ധവിശ്വാസങ്ങളിലേക്കും ജീര്‍ണ്ണതകളിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കെ രണ്ടാം നവോത്ഥാന വിപ്ലവത്തിന് മുജാഹിദ് സമ്മേളനത്തിന്റെ ആഹ്വാനം. അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ പരിവേഷമണിയിച്ച് പുനരുജ്ജീവിപ്പിക്കാനുള്ള ആസുത്രിത നീക്കങ്ങള്‍ക്കതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഇസ്ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു. ആള്‍ ദൈവങ്ങളും സിദ്ധന്‍മാരും പുരോഹിതന്‍മാരും നട
ത്തുന്ന ആത്മീയ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ ശാസ്ത്രീയമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
ഫാസിസ്റ്റ് ശക്തികള്‍ ശക്തമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആസന്നമായ തെരഞ്ഞെടുപ്പിനെ ബൂദ്ധിപൂര്‍വ്വം സമീപിക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ തയ്യാറാവണം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്യം, ജനാധിപത്യം എന്നിവ നിലനിര്‍ത്താന്‍ മതേതര കക്ഷികള്‍ ഐക്യ മേഖല കണ്ടെത്തണം.
തെരഞ്ഞെടുപ്പ് സമയത്ത മാത്രം മുസ്ലിം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന രാഷ്ട്രീയ തട്ടിപ്പ് ഇനിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കണം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും പാര്‍ട്ടി ഭാരവാഹിത്വ നിര്‍ണ്ണയത്തിലും മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിഥ്യം നല്കാതെ മുസ്‌ലിം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നത് ആത്മാര്‍തതയോടെയാണെന്ന് വിശ്വസിക്കുക സാധ്യമല്ല.
ഫാസിസ്റ്റ് ശക്തികള്‍ അധികാരം കയ്യടക്കിയേക്കുമെന്ന സങ്കീര്‍ണ്ണ സാഹചര്യത്തില്‍ മതേതര കക്ഷികള്‍ പരമാവധി വിട്ടു വീഴ്ച ചെയ്ത് ഐക്യപ്പെടണം.
രാജ്യം അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടാന്‍ രാജ്യത്തെ മതേതര കക്ഷിള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനം അഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് അധികാരത്തിലേറാന്‍ സംഘ്പരിവാര്‍ സംഘടനകളര്‍ ആസൂത്രണ ശ്രമങ്ങള്‍ നടത്തുന്നണ്ടെന്ന രഹസ്യം പരസ്യമായിട്ടും മതേതര രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടങ്ങളും കുറ്റകരമായ അലംബാവം കൈക്കൊണ്ടതിന്റെ ദുരന്ത പരിണിതിയാണ് യു പി യിലെ മുസാഫര്‍ നഗറിലുണ്ടായ മുസ്‌ലിം വിരുദ്ധ കലാപം.
കലാപം അമര്‍ച്ച ചെയ്യുന്നതിലും ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിലും മതേതര കക്ഷികള്‍ നേതൃത്വം നല്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ്ണ പരാജയമാണ്. മുസാഫര്‍ നഗറില്‍ നിന്നും ജീവരക്ഷാര്‍ത്ഥം അഭയം തേടിയെത്തിയ ദുരിതബാധിതരെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും കുടിയിറക്കി വഴിയാധാരമാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല
കലാപബാധിതര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കാന്‍ ബാദ്ധ്യതപ്പെട്ട കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിസ്സംഗതകള്‍ പൊറുപ്പിക്കാവതല്ല. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിലും മതേതര കക്ഷികള്‍ അലംഭാവം തുടരുകയാണ്. 79000 കുടുംബങ്ങള്‍ക്ക് തങ്ങളുടെ വാസ സ്ഥലങ്ങളിലേക്ക് ഇനിയും തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ മതേതര കക്ഷികള്‍ ബോധപൂര്‍വ്വമായി കണ്ണടക്കുകയാണ്.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP