Headlines News :
Home » , » പ്രബോധകര്‍ ശാസ്ത്രസാങ്കേതിക പുരോഗതിയെ ഉപയോഗപ്പെടുത്തണം:- മന്ത്രി പി.കെ അബ്ദുറബ്ബ്

പ്രബോധകര്‍ ശാസ്ത്രസാങ്കേതിക പുരോഗതിയെ ഉപയോഗപ്പെടുത്തണം:- മന്ത്രി പി.കെ അബ്ദുറബ്ബ്

Written By Unknown on Sunday 9 February 2014 | 17:12


നവോത്ഥാന നഗര്‍: ആധുനിക സാങ്കേതിക വിദ്യകളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ ഇസ്ലാമിക പ്രബോധനം ഫലപ്രദമാക്കാന്‍  സമുദായ സംഘടനകള്‍ രംഗത്തുവരണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രസ്താവിച്ചു. സമ്മേളന സമാപന ദിനത്തിലെ തൗഹീദ് തസ്‌കിയ്യ  തര്‍ബ്ബിയ്യ പഠന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയോട് പുറം തിരിഞ്ഞുള്ള പ്രബോധനം കാലം അവജ്ഞയോടെ തള്ളിക്കളയും. സമയബന്ധിതവും ചടുലവുമായ പ്രവര്‍ത്തനങ്ങള്‍ പ്രബോധനരംഗത്ത് അനിവാര്യമാണ്. ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കാനുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സമുദായനേതാക്കള്‍ രംഗത്തുവരണം.  മുജാഹിദ് പ്രസ്ഥാനത്തിന്റെ  സംസ്ഥാന സമ്മേളനങ്ങള്‍  മുസ്ലീം നവോത്ഥാന രംഗത്തും വൈജ്ഞാനിക മേഖലകളിലും വഹിച്ച മഹത്തായ സേവനം നിഷേധിക്കാനാവില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരുന്നു. ന്യൂനപക്ഷ ക്ഷേമ ബില്‍ നിയമസഭയില്‍ എതിരില്ലാതെ അവതരിപ്പിച്ചതിന്റെ ആഹ്ലാദം മന്ത്രി പ്രകടിപ്പിച്ചു. കെ.എന്‍.എം.സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍ കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. തൗഹിദിന്റെ വിശുദ്ധപ്രഖ്യാപനത്തില്‍ മായം ചേര്‍ക്കാനുള്ള യാഥാസ്ഥിതിക ശ്രമങ്ങള്‍ക്കെതിരെ വിശമമില്ലാതെ പൊരുതാന്‍ ആഹ്വാനം ചെയ്ത പഠന സെഷനില്‍ വിവിധ വിഷയങ്ങളില്‍ എ അബ്ദുസ്സലാം സുല്ലമി, ഷഫീഖ് അസ്ലം, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ ഹസീബ് മദനി എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ശൈഖ് അലി അല്‍മരി, ശൈഖ് മന്‍സൂര്‍ അല്‍യാമിന്‍-ഖത്തര്‍ അതിഥികളായി, കെ പി സക്കരിയ്യ ആമുഖ ഭാഷണവും പി പി ഖാലിദ് നന്ദിയും പറഞ്ഞു.  

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP