Headlines News :
Home » , , » മുജാഹിദ് സമ്മേളനം; സമ്പൂര്‍ണ സമ്മേളനത്തിന് ഇന്ന് തുടക്കം

മുജാഹിദ് സമ്മേളനം; സമ്പൂര്‍ണ സമ്മേളനത്തിന് ഇന്ന് തുടക്കം

Written By Unknown on Saturday 8 February 2014 | 11:03




കോട്ടക്കല്‍
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂര്‍ണ സമ്മേളനം ഇന്നും നാളെയും നടക്കും. ഒരു ലക്ഷം സ്ഥിരം പ്രതിധിനികള്‍ സമ്പൂര്‍ണ സമ്മേളനത്തില്‍ മുഴുസമയവും പങ്കെടുക്കും. ഇന്നും നാളെയും ഒരേ സമയം ആറ് വേദികളിലായാണ് സമ്മേളനം നടക്കുക.
രാവിലെ 9.30ന് പ്രധാന പന്തലില്‍ പഠനക്യാംപ് തുടങ്ങും. വിശ്വാസം- കുടുംബം- നവോത്ഥാനം പഠന സെഷന്‍ അശൈഖ് അഹ്മദ് അല്‍റൂമി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി കെ വി തോമസ് മുഖ്യാതിഥിയായിരിക്കും. ദി ട്രൂത്ത് സൈറ്റ് ലോഞ്ചിംഗ് മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിക്കും.
അല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് ആസാദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കാംപസ് സ്‌കാന്‍ എസ് എച്ച് എസ് ആര്‍ സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സക്കീന ഉദ്ഘാടനം ചെയ്യും.
ബൈത്തുല്‍ ഹിക്മ ഓഡിറ്റോറിയത്തില്‍ മാര്‍ഗദീപം പരിപാടിയും ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കളിക്കൂട്ടം പരിപാടിയും നടക്കും. എന്‍ പി ഹാഫിസ് മുഹമ്മദ് കളിക്കൂട്ടം ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് ഐക്യവിലാസം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാമ്പത്തിക സെമിനാര്‍ മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 2ന് ആസാദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാംപസ് സ്‌കാന്‍ ഫോര്‍ ബോയ്‌സ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അല്‍മനാര്‍ ഓഡിറ്റോറിയത്തില്‍ അറബി ഭാഷ സാഹിത്യ സമ്മേളനം നടക്കും.
ഉച്ചക്ക് രണ്ടിന് അല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ സമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP