Headlines News :
Home » , » പരസ്പര വിശ്വാസവും സഹിഷ്ണുതയും അനിവര്യം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

പരസ്പര വിശ്വാസവും സഹിഷ്ണുതയും അനിവര്യം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Written By Unknown on Tuesday 11 February 2014 | 10:18



കോട്ടക്കല്‍: സഹിഷ്ണുത നഷ്ടപ്പെടുമ്പോഴാണ് സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെ ഞാന്‍ മാത്രമാണ് ശരിയെന്നു പറയുമ്പോള്‍ സമൂഹത്തില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. എടരിക്കോട് നവോത്ഥാന നഗറില്‍ എട്ടാമത് മുജാഹിദ് സമ്മേളനത്തിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

സാമുദായിക, രാഷ്ട്രീയ, സംസ്‌കാരിക രംഗങ്ങളിലുള്‍പ്പെടെ എല്ലായിടത്തും സഹിഷ്ണുത അനിവാര്യമാണ്. താന്‍ മാത്രം ശരിയെന്ന വാദം ഫാസിസത്തിലേക്കു നയിക്കുന്നു. മാനവികത യാഥാര്‍ഥ്യമാകാന്‍ പരസ്പര വിശ്വാസവും സഹിഷ്ണുതയും വേണം. മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും സന്ദേശമാണ് മുജാഹിദ്‌സമ്മേളനം നല്‍കുന്നത്. മുജാഹിദ് പ്രസ്ഥാനം സമൂഹത്തില്‍ ചെയ്യുന്ന നന്‍മയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണാനും മനസിലാക്കാനും ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ പ്രസ്ഥാനം അര്‍പ്പിക്കുന്ന സംഭാവനകല്‍ വളരെ വലുതാണെന്നും ഉമ്മന്‍ചാണ്ടി സ്മരിച്ചു. 
കെഎന്‍എം പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. 
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP