Headlines News :
Home » , » മുജാഹിദ് പ്രസ്ഥാനം വ്യത്യസ്തമാകുന്നത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി അനില്‍കുമാര്‍

മുജാഹിദ് പ്രസ്ഥാനം വ്യത്യസ്തമാകുന്നത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി അനില്‍കുമാര്‍

Written By Unknown on Sunday 9 February 2014 | 12:00


നവോത്ഥാന നഗര്‍:  മുജാഹിദ് പ്രസ്ഥാനം വ്യത്യസ്തവും ശ്രദ്ധേയവുമാകുന്നത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായുള്ള  സംഘടനയുടെ അടുത്ത ബന്ധത്തിലൂടെയാണെന്ന് ടൂറിസം, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. കാമ്പസ് സ്‌കാന്‍ ഫോര്‍ ബോയ്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിനു മുമ്പേ നടന്നവരാണ് മുജാഹിദ് പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് എന്നതായിരുന്നു അതിന് കാരണം.  പുത്തന്‍ തലമുറ വഴിപിഴച്ചവരാണെന്ന ധാരണ തിരുത്തപ്പെടണമെന്നും കൊച്ചു പ്രശ്‌നങ്ങളെ സാമാന്യവത്കരിച്ചതിലൂടെ പുതുതലമുറയിലെ നന്മകളെ കാണാതെ പോയിരിക്കുകയാണെന്നും മന്ത്രി ആശങ്കപ്പെട്ടു. കാമ്പസുകളെ മുഴുവന്‍ തള്ളിപ്പറയുകയും പുറത്തുനിന്നുള്ളതിനെയൊക്കെ അകറ്റി നിര്‍ത്തുന്നതും ശരിയല്ല. മാനസിക പ്രതിരോധം കെട്ടിപ്പടുക്കുകയാണ് പരിഹാരം. ഇതിന് ധാര്‍മികതയില്‍ കെട്ടിപ്പടുടത്ത അടിത്തറയുണ്ടാകണമെന്നും അനിര്‍കുമാര്‍ അഭിപ്രായപ്പെട്ടു.  മുജാഹിദ് സമ്മേളന നഗരിയെ ഒരു വിസ്മയം പോലെ ഞാന്‍ നോക്കിക്കാണുകയായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാമ്പസുകളെ പ്രാകൃതമായ ആചാരങ്ങളിലേക്കും സാങ്കേതികവിദ്യയുടെ അതിരുവിട്ട പ്രയോഗങ്ങളിലേക്കും തള്ളിവിടുന്നതില്‍ ആശങ്കപ്പെടേണ്ടതുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച മുന്‍ മന്ത്രി ബിനോയ് വിശ്വം  പറഞ്ഞു.  ലോകത്ത് നടക്കുന്ന ആശയസംവാദങ്ങളുടെ ഒരു ഭാഗത്ത് ഇസ്ലാമിനെ പ്രതിഷ്ഠിക്കുകയാണ് സാമ്രാജ്യത്വം. ലാഭത്തിന്റെ സ്തുതിഗീതം പാടുന്ന പ്രത്യയശാസ്ത്രം കൊണ്ട് കെട്ടിപ്പടുത്തതാണ് സാമ്രാജ്യത്വം. ഇതിന് പ്രതിരോധം തീര്‍ക്കാന്‍ കാമ്പസുകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത്തിമുക്കോടി ദൈവങ്ങളുടെ സത്തയില്‍ വിശ്വസിക്കുകയും അവയുടെ വൈവിധ്യങ്ങളായ അനുഷ്ഠാനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്ന ഹൈന്ദവ വിശ്വാസികള്‍ക്ക് സവര്‍ണ ഫാഷിസം മുന്നോട്ട് വെക്കുന്ന സങ്കുചിത മതത്തിന്റെ അനുയായികളാവാന്‍ സാധിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. 
സമ്മേളനത്തില്‍  ഡോ. മുഹമ്മദ് ഷാന്‍, ജഅ്ഫര്‍ വാണിമേല്‍, ജാസിര്‍ രണ്ടത്താണി എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. പ്രഫ. എം ഹാറൂന്‍ അധ്യക്ഷത വഹിച്ചു. മുഹ്‌സിന്‍ തൃപ്പനച്ചി സ്വാഗതവും ഖമറുദ്ദീന്‍ എളേറ്റില്‍ നന്ദിയും പറഞ്ഞു.

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP