Headlines News :
Home » » നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകി സര്‍ഗവിരുന്ന്

നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകി സര്‍ഗവിരുന്ന്

Written By Unknown on Sunday 9 February 2014 | 17:11


കോട്ടക്കല്‍ (നവോത്ഥാന നഗര്‍):നവോത്ഥാന മുന്നേറ്റത്തിന് സര്‍ഗാത്മക പിന്തുണയേകി സര്‍ഗ നിശ. മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നവോത്ഥാന നഗറിലെ പന്തലില്‍ നടന്ന സര്‍ഗവിരുന്ന് കുരുന്നുകളുടെ കലാ പ്രകടനം കൊണ്ട് ശ്രദ്ധേയമായി.രാത്രി ഏറെ വൈകിയിട്ടും ആയിരങ്ങളാണ് പ്രതിഭകളുടെ കലാ വൈഭവങ്ങള്‍ വീക്ഷിച്ചത്.പ്രശസ്ത ഗായകരായ ഫിറോസ്ബാബുവും റഹ്മാന്‍ വാഴക്കാടും സര്‍ഗനിശയില്‍ അതിഥികളായെത്തി.നല്ല കലയുടെ വക്താക്കളായി സമൂഹം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇരുവരും പറഞ്ഞു.
പി.സുഹൈല്‍ സാബിര്‍ സംവിധാനം ചെയ്ത നവോത്ഥാനം,സാദിഖ് കക്കാടിന്റെ വിഷബീജങ്ങള്‍ തുടങ്ങിയ ചിത്രീകരണങ്ങളും,ദഫ്മുട്ട് തുടങ്ങിയവ കോഴിക്കോട് ഖുബ എജ്യൂ ഹോം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.താനൂര്‍ എംടിക്യൂ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച അറബി സംഗീത ശില്‍പം സദസ്സിന് നവ്യാനുഭവമായി.എടരിക്കോട് പികെഎംഎച്ച്എസിലെ കുട്ടികളുടെ  കോല്‍ക്കളി ആസ്വാദകര്‍ക്ക് ആവേശമായി.
സര്‍ഗ നിശയില്‍ ജംഷീര്‍ ഫാറൂഖി,സി.വി.എ.കുട്ടി,ഹസ്സന്‍ നെടിയനാട്, റഫീഖ് തിരൂര്‍ക്കാട്,സാഹിര്‍ മാളിയേക്കല്‍,റഫീഖ് പോത്തുകല്ല്, യൂനുസ് ചെങ്ങര എന്നിവര്‍ സംസാരിച്ചു.

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP