Headlines News :
Home » » ബഹുസ്വരതക്ക് ശക്തി പകര്‍ന്ന് ഫാഷിസത്തെ നേരിടുക: സമദാനി

ബഹുസ്വരതക്ക് ശക്തി പകര്‍ന്ന് ഫാഷിസത്തെ നേരിടുക: സമദാനി

Written By Unknown on Saturday 8 February 2014 | 19:50


നവോത്ഥാന നഗര്‍:  ബഹുസ്വരത സ്ഥാപിക്കുന്നതിലൂടെ ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും നേരിടാനുള്ള നീക്കമാണ് ഇന്ത്യയില്‍ നടക്കേണ്ടതെന്ന് എം പി അബ്ദുസ്സമദ് സമദാനി എം എല്‍ എ ആഹ്വാനം ചെയ്തു.  മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തില്‍ സാമ്രാജ്യത്വം, ഫാഷിസം-പ്രതിരോധത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിലുള്ള സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സമദാനി. സാമ്രാജ്യത്വവും ഫാഷിസവും മാനവവിരുദ്ധമാണ്.  വിരോധത്തിലൂടെ ഫാഷിസത്തെ സൃഷ്ടിക്കുന്നത് അധികാരത്തിന്റെ ലഹരിയാണെന്നത്  അവിതര്‍ക്കിതമാണ്.   മതേതരത്വത്തെ ശക്തിപ്പെടുത്തി ഫാഷിസത്തെ പ്രശക്തി ബലപ്പെടുത്താന്‍ മതേതര ശക്തികള്‍ ഒന്നിക്കുകയാണ് പരിഹാരം.  മനുഷ്യരെ ഒന്നായി കാണാനുള്ള പാഠങ്ങള്‍ പകര്‍ന്ന് മനുഷ്വത്വ വിരുദ്ധമായ ഈ രണ്ട് ധാരകളെയും തടുക്കാനാവും. 
സാമ്രാജ്യത്വം തുടങ്ങുന്നതും അവസാനിക്കുന്നതും മനുഷ്യ നിന്ദയില്‍നിന്നാണ്. ശക്തിയാണ് അവകാശം എന്ന സാമ്രാജ്യത്വത്തിന്റെ ധാര്‍ഷ്ഠ്യം നിറഞ്ഞ നിലപാട് ലോകത്തെ ഭയപ്പാടിലെത്തിച്ചിരിക്കുന്നു. ഏറ്റവും മെച്ചപ്പെട്ടതും ഉത്തമവുമായ സംസ്‌കാരം പടിഞ്ഞാറിന്റേതാണെന്നും കിഴക്കിന്റെയും പൗരസ്ത്യരുടെയും സംസ്‌കാരങ്ങള്‍ അധമമാണെന്നുമുള്ള ചിന്തകള്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി പറയിപ്പിക്കുന്നത് തിരിച്ചറിയണമെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP