Headlines News :
Home » » കുട്ടികളെ അടക്കിയിരുത്താന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്

കുട്ടികളെ അടക്കിയിരുത്താന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്

Written By Unknown on Sunday 9 February 2014 | 11:57


കോട്ടക്കല്‍: കേരളത്തിലെ മുക്കുമൂലകളില്‍ നിന്ന് മുജാഹിദ് പ്രവര്‍ത്തകര്‍ കുടുംബ സമേതം എടരിക്കോട്ടെ നവോത്ഥാന നഗരിയിലേക്ക് ഒഴുകുകയായിരുന്നു. മക്കളെ എങ്ങനെ നിയന്ത്രിച്ചു നിര്‍ത്തും എന്ന് ആശങ്കപ്പെട്ട ഉമ്മമാര്‍ക്ക് ആശ്വാസമായിരുന്നു കളിമുറ്റം ചില്‍ഡ്രന്‍സ് പാര്‍ക്ക്. നാലാംക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികളെയും മനോഹരമായി അണിയിച്ചൊരുക്കിയ ഒരു ഹാളില്‍ ഒരുമിച്ചുകൂട്ടി പാട്ടും കളിയും കാര്യവുമായി സമയം വിനിയോഗിക്കുകയായിരുന്നു.

റഷീദ് പരപ്പനങ്ങാടി, ജലീല്‍ മാസ്റ്റര്‍, സുഹൈല്‍ സാബിര്‍, എന്നിവരാണ് കളിമുറ്റത്തിന്റെ മുഖ്യ നേതൃത്വം. അദീബ് അഹമ്മദ്, അഫ്‌സല്‍ മടവൂര്‍, എന്‍ കെ ആബിദ് കൊടിയത്തൂര്‍, എടക്കണ്ടി മുഹമ്മദ്, ജംഷീര്‍ കൂറിയേടം, പി സി ഗഫൂര്‍ തുടങ്ങിയവരാണ് പരിപാടി സംവിധാനിച്ചത്.
രാവിലെ നടന്ന സെഷനില്‍ ജംഷീര്‍ ഫാറുഖി ആമുഖഭാഷണം നടത്തി. റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.  ' 'ദിവ്യവചനം' അനസ് അബ്ദുല്‍ അസീസും   'കാരുണ്യ സ്പര്‍ശം' ഷാനവാസ് പറവന്നൂരും  'നല്ല അയല്‍വാസി' അന്‍ഫസ് നന്മണ്ടയും  'മടിയന്മാരുടെ വീട്' ചിത്രീകരണം ഇ ഒ റിനാസും  'ചെപ്പിനകത്ത്' ഹുമയുണ്‍ കബീറും  അവതരിപ്പിച്ചു. സി ടി എ റസാഖ്, ജലീല്‍ പരപ്പനങ്ങാടി, ആയിഷ റന എന്നിവര്‍ പ്രസംഗിച്ചു.
കളിമുറ്റത്ത് ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല തിരൂര്‍ക്കാടിന്റെ നേതൃത്വത്തില്‍ നടന്ന ബാല സമ്മേളനത്തില്‍ അദീബ് പൂനൂര്‍ ആമുഖ പ്രഭാഷണം നടത്തി.
 'ഖുര്‍ആന്റെ മാധുര്യം',  'പുഴപോലൊഴുകും പുഴ',  'വല്യാപ്പയും കുട്ടികളും',  'കിനാവ്,  'കൈത്താളും', 'പൊട്ടും പൊടിയും' എന്നീ പരിപാടികള്‍, ഇ ഒ നാസര്‍, സി ടി എ റസാഖ്, സുഹൈല്‍ സാബിര്‍, ജലീല്‍ മാസ്റ്റര്‍, ജബ്ബാര്‍ മാസ്റ്റര്‍,  ഇഖ്ബാല്‍ പുന്നശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. തെഹാനിയ സിതാര ഗാനമാലപിച്ചു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP