Headlines News :
Home » » സഹവര്‍ത്തിത്തത്തിന്റെ മേഖലകള്‍തേടി മുസ്‌ലിം സംഘടനകളുടെ ഒത്തുചേരല്‍

സഹവര്‍ത്തിത്തത്തിന്റെ മേഖലകള്‍തേടി മുസ്‌ലിം സംഘടനകളുടെ ഒത്തുചേരല്‍

Written By Unknown on Saturday 8 February 2014 | 20:40


കോട്ടക്കല്‍ (നവോത്ഥാന നഗര്‍):  സഹവര്‍ത്തിത്തത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മേഖലകള്‍തേടി മുജാഹിദ് സമ്മേളനത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ സൗഹൃദ ചര്‍ച്ച ഏറെ പുതുമയാര്‍ന്നതായി. മുജാഹിദ് സമ്മേളനത്തിലെ സമുദായ സൗഹൃദസംഗമം പ്രമുഖ മുസ്‌ലിം സംഘടനാ നേതൃത്വങ്ങളുടെ സാന്നിധ്യംകൊണ്ട് ഏറെ ധന്യമായിരുന്നു.
മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ് സൗഹൃദസംഗമം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്ക് തടസ്സമായിരിക്കുന്നത് സമുദായത്തിലെ ഭിന്നതയാണെന്ന് മജീദ് പറഞ്ഞു. സമുദായത്തിന്റെ ഗുണപരമായ മുന്നേറ്റത്തിന് സംഘടനാ ഭിന്നതകള്‍ മാറ്റിവെച്ചുകൊണ്ടുള്ള ഐക്യം കെട്ടിപ്പടുക്കാന്‍ എല്ലാ മുസ്‌ലിം സംഘടനകളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സുന്നീ ഐക്യവും മുജാഹിദ് ഐക്യവും സമുദായ ഐക്യത്തിന്റെ അടിസ്ഥാന ഘട്ടമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി ആരിഫലി പറഞ്ഞു. മാസപ്പിറവി, നമസ്‌കാര സമയ നിര്‍ണയത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ഒന്നിച്ചിരുന്ന് നിലപാടെടുക്കണം. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ അനുരജ്ഞനത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കാതെ സാധ്യതകളുടെ വാതിലുകള്‍ തുറന്നിടണമെന്നും ആരിഫലി പറഞ്ഞു.
മനസ്സിന് മുറിവേല്പിക്കുന്ന പദപ്രയോഗങ്ങള്‍ അവസാനിപ്പിച്ചാല്‍തന്നെ മുസ്‌ലിം സംഘടനകള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനാവുമെന്ന് സുന്നീ നേതാവ് ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. അഡ്വ. പി ടി എ റഹീം എം എല്‍ എ, തിരുവനന്തപുരം പാളയം ഇമാം ഡോ. യുസുഫ് നദ്‌വി, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, എം എസ് എസ് സംസ്ഥാന ജന.സെക്രട്ടറി പി ടി മൊയ്തീന്‍കുട്ടി, എം ഇ എസ് സംസ്ഥാന സെക്രട്ടറി സി ടി സക്കീര്‍, ഹുസൈന്‍ മെക്ക പ്രതിനിധി പി കെ ഹമീദ്കുട്ടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. ഹുസൈന്‍ മടവൂര്‍ അധ്യകഷനായിരുന്നു. സഈദ് തളിയില്‍ വിഷയാവതരണം നടത്തി. ഹംസ സുല്ലമി കാരക്കുന്ന്, പി വി മുഹമ്മദ് അരീക്കോട്, എ ടി ഹസ്സന്‍ മദനി പ്രസംഗിച്ചു.

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP