Headlines News :
Home » » രാഷ്ട്രീയ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ ഒന്നിക്കണം: യൂത്ത് കോണ്‍ഫറന്‍സ്

രാഷ്ട്രീയ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ ഒന്നിക്കണം: യൂത്ത് കോണ്‍ഫറന്‍സ്

Written By Unknown on Sunday 9 February 2014 | 22:11


കോട്ടക്കല്‍ (നവോത്ഥാന നഗര്‍): പൗര രാഷ്ട്രീയ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ഭിന്നതകള്‍ മാറ്റിവച്ച് യുജനസംഘടനകള്‍ കൈ കോര്‍ക്കണമെന്ന് മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അല്‍മനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യൂത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു. സാമൂഹിക തിന്മകള്‍ ഇല്ലായ്മ ചെയ്യാനും നീതി നിഷേധങ്ങള്‍ക്കെതിരെ യുവാക്കളുടെ ക്രിയാ ശേഷി ഉപയോഗപ്പടുത്തണം.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള ഇന്ത്യയുടെ നവനിര്‍മിതിക്ക് യുവാക്കളുടെ പങ്ക് നിര്‍ണായകമാണ്. സമൂഹത്തെ ഹിംസാത്മകതയുടെ വഴിയില്‍ നിന്നും ക്രിയാത്മകതയുടെ വഴിയിലേക്ക് കൊണ്ടുവരാന്‍ ഒന്നിച്ചിരുന്ന് പണിയെടുക്കണമെന്നും പൗര രാഷ്ട്രീയവും യുവജന പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ നടന്ന സമ്മേളനം അഭിപ്രായപ്പെട്ടു.
മദീനയില്‍ പ്രവാചകന്‍ സാധിച്ചെടുത്ത പൗര രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്ന് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്ത അബ്ദുറഹ്മാന്‍ രണ്ടത്താണി എം എല്‍ എ പറഞ്ഞു.   
ലോകത്തെ മാറ്റിമറിച്ച  ഒന്നും രണ്ടും  ലോക മഹായുദ്ധങ്ങള്‍  രാഷ്ട്രീയാധിപത്യത്തിന് വേണ്ടിയായിരുന്നെങ്കില്‍ സാമ്പത്തിക മേല്‍ക്കോയ്മക്കുവേണ്ടിയുള്ള അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്. അധിനിവേശത്തെ ചെറുക്കാന്‍ ധാര്‍മ്മിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന യുവജനങ്ങള്‍ക്കേ സാധിക്കു- അദ്ദേഹം പറഞ്ഞു.
ഐ എസ് എം സംസ്ഥാന സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പി എം എ ഗഫൂര്‍  വിഷയമവതരിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എം സാദിഖലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഫാറൂഖ് കളത്തില്‍, ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഒതായി, എം എസ് എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അബ്ദുന്നാസര്‍ പൂതാണി, അബ്ദുറഷീദ് ഉഗ്രപുരം, ശമീര്‍ കായംകുളം പ്രസംഗിച്ചു.

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP