Headlines News :
Home » » ചൂഷണമുക്ത സമ്പദ്ഘടനക്ക് ഇസ്‌ലാമിക് ബാങ്കിംഗ്: ഡോ.തോമസ് ഐസക്.എംഎല്‍എ.

ചൂഷണമുക്ത സമ്പദ്ഘടനക്ക് ഇസ്‌ലാമിക് ബാങ്കിംഗ്: ഡോ.തോമസ് ഐസക്.എംഎല്‍എ.

Written By Unknown on Saturday 8 February 2014 | 19:47


കോട്ടക്കല്‍്(നവോത്ഥാന നഗര്‍):പലിശയിലധിഷ്ഠിതമായ ഇന്നത്തെ ബാങ്കിംഗ് രീതിയേക്കാള്‍  സാമ്പത്തിക ചൂഷണത്തിനുള്ള ശാശ്വത പരിഹാരമാണ് ഇസ്ലാമിക സാമ്പത്തിക രംഗമെന്ന് ഡോ.തോമസ് ഐസക്.എംഎല്‍എ.കോട്ടക്കല്‍ നവോത്ഥാന നഗറില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഇസ്‌ലാമിക സാമ്പത്തിക ഫോറം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെ പലിശ രഹിത ബാങ്കിലൊതുക്കുന്നത് ശരിയല്ല.സാമൂഹിക സമത്വത്തിനും സാമ്പത്തിക ചൂഷണത്തിനെതിരെയുമുള്ള കാഴ്ചപാടുകള്‍ ഇസ്‌ലാമിക ഫൈനാന്‍സ് രൂപം നല്‍കുന്നു.
സ്വത്തിന്റെ ഉടമസ്ഥത അല്ലാഹുവിന് നല്‍കുകയും ഇത് കൈകാര്യം ചെയ്യുന്നവരായ നാം വെറും ട്രസ്റ്റികള്‍ മാത്രമായി കാണുന്നു എന്നതാണ് ഇസ്‌ലാമിന്റെ സാമ്പത്തിക വീക്ഷണത്തെ കൂടുതല്‍ ശ്രദ്ദേയമാക്കുന്നത്. മുതലാളിത്തം പൂര്‍ണ്ണമായ സ്വത്തവകാശമാണ് പ്രോത്സാഹിപ്പിക്കുന്നത്. മുതലാളിത്തം മനുഷ്യന് എങ്ങിനെയെങ്കിലും പണമുണ്ടാക്കാന്‍ അനുമതി നല്‍കുമ്പോള്‍ സമ്പാദ്യത്തിലെ നേരും നന്മയും  ഇസ്‌ലാം വകതിരിച്ച് നല്‍കുന്നു.പണകമ്പോളത്തിലെ തിരിമറിയാണ് ഇന്ന് നടക്കുന്നത്.പണം കൊണ്ട് പണമുണ്ടാക്കുന്നത് ഇസ്ലാം കര്‍ശനമായി നിരോധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ കെ.എ.ജമാല്‍ ആധ്യക്ഷ്യം വഹിച്ചു.
കൂടുതല്‍ പണം തരുന്നവര്‍ക്ക് കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ എന്നത് നീതീകരിക്കാനാവില്ലെന്ന് സാമൂഹിക അസമത്വം സാമ്പത്തിക ചൂഷണം എന്ന വിഷയമവതരിപ്പിച്ച സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. ഇസ്‌ലാം വിഭാവനം ചെയ്യുന്നത് മദ്ധ്യമമായ സാമ്പത്തിക വീക്ഷണമാണെന്ന് സാമ്പത്തിക വളര്‍ച്ചയും വിതരണ നീതിയും ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയില്‍ എന്ന പ്രബന്ധമവതരിപ്പിച്ച് പ്രൊഫ.പി.ഇബ്‌റാഹിം പറഞ്ഞു.ഇസ്‌ലാമിക് ബാങ്കിംഗ് മതേതര രാഷ്ട്രത്തില്‍ എന്ന വിഷയത്തില്‍ ഡോ.സഈദ് റമദാന്‍,വ്യാപാരം വ്യവസായം സംരഭകത്വം എന്ന വിഷയത്തില്‍ കെ,പി.ഖാലിദ്, സാമ്പത്തിക വിനിമയം ഇസ്‌ലാമിക സമീപനം എന്ന വിഷയത്തില്‍ ഷമീര്‍ ഫലാഹി,കെ.എല്‍പി ഹാരിസ്,ഫൈസല്‍ ഇയ്യക്കാട്എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ അബ്ദുല്‍ ഹസീബ് കോലോംപാടം ഗാനവതരിപ്പിച്ചു.

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP