Headlines News :
Home » » മതേതരത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ കരുതിയിരിക്കുക: മന്ത്രി രമേശ് ചെന്നിത്തല

മതേതരത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ കരുതിയിരിക്കുക: മന്ത്രി രമേശ് ചെന്നിത്തല

Written By Unknown on Sunday 9 February 2014 | 22:04


നവോത്ഥാന നഗര്‍(കോട്ടക്കല്‍): മതേതരത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭൂരിപക്ഷത്തിന്റെ കടമയാണെന്നും എങ്കില്‍ മാത്രമേ രാജ്യത്ത് വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യം കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുടെ പ്രയോജനം എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തുമ്പോള്‍ മാത്രമേ അത് ഫലപ്രദമാണെന്ന് പറയാനാകൂ. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടപ്പാക്കുന്നത് സമഗ്രവികസനം സാധ്യമാക്കാന്‍ വേണ്ടിയാണ്. 

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും നാടിനാപത്താണ്. തീവ്രവാദം ഏതുഭാഗത്തു നിന്നുണ്ടായാലും അത് രാജ്യത്തെ പിന്നോട്ടു വലിക്കും. പിന്നാക്കം നില്‍ക്കുന്നവരെ മുന്നോട്ടു കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. അവരെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നാം ഏറ്റെടുക്കേണ്ടത്. മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും നവോത്ഥാനത്തിന് ശക്തിപകരാനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
കേരളത്തിലെ നവോത്ഥാനത്തിനും സാമൂഹ്യമുന്നേറ്റത്തിനും നിര്‍ണായക പങ്കുവഹിച്ച് എന്നും മാറ്റത്തിന്റെ പക്ഷത്തു നിന്ന പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. ഇന്ന് കേരളം എത്തിനില്‍ക്കുന്ന പുരോഗതിക്കും നേട്ടങ്ങള്‍ക്കും കാരണം ദൂരക്കാഴ്ചയുള്ള മുജാഹിദ് പ്രസ്ഥാനം പോലുള്ളവയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP