Headlines News :
Home » , , » മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം

മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം

Written By Unknown on Thursday 6 February 2014 | 22:37

ഇസ്‌ലാമിന്റെ അന്തസ്സത്ത സമാധാനം: -മൗലാന വഹീദുദ്ദീന്‍ ഖാന്‍


നവോത്ഥാന നഗര്‍ (കോട്ടക്കല്‍): കേരളത്തിലെ ഇസ്‌ലാമിക സാഹചര്യം വ്യത്യസ്തമാണെന്നും ഇവിടത്തെ സാമൂഹിക സാഹചര്യം അനുകരണീയമാണെന്നും പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ പത്മഭൂഷണ്‍ വഹീദുദ്ദീന്‍ ഖാന്‍. എടരിക്കോട് നവോത്ഥാന നഗറില്‍ മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാമൂഹിക സാഹചര്യം അങ്ങേയറ്റം സൗഹാര്‍ദപരവും സമാധാനപൂര്‍ണവുമാണ്. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. കേരളത്തില്‍ ഇസ്‌ലാം എത്തിയത് അതിന്റെ പൈതൃകത്തില്‍ നിന്നായതു കൊണ്ടു തന്നെ ഇവിടെ മതം പ്രചരിച്ചത് സമാധാനപൂര്‍ണമായ പ്രചാരണ- പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയാണ്. 

ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്, സമാധാനപൂര്‍ണമായ മതപ്രബോധനമാണ് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചത്. ഇസ്‌ലാമിന് ശത്രുക്കളില്ല, സുഹൃത്തുക്കളേയുള്ളൂ. മറ്റുള്ളവരുടെ വിശ്വാസത്തെയും ആരാധനകളെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് ഇസ്‌ലാം പഠിപ്പിച്ചത്. ഇതര വിശ്വാസങ്ങളെ ഒരു തരത്തിലും അവഹേളിക്കരുതെന്നു കര്‍ശനമായി പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അതിന്റെ അന്തസ്സത്ത തന്നെ സമാധാനമാണ്.
ലോകത്തിന്റെ പലഭാഗത്തും വിശേഷിച്ച് പശ്ചാത്യലോകത്ത് ഇസ്‌ലാമിനെക്കുറിച്ച് വളരെ വലിയ തെറ്റിദ്ധാരണ നിലനില്‍ക്കുന്നത് അത്യന്തം ദുഖകരമാണ്. ഇത് സമാധാന പരമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ തിരുത്തിക്കൊടുക്കാന്‍ മുസ്‌ലിം ലോകത്തിനു കഴിയണം. അപ്പോഴേ ഇസ്‌ലാമിന്റെ സമാധാനപൂര്‍ണമായ മുഖം ലോകം തിരിച്ചറിയൂ. കറകളഞ്ഞ ഏകദൈവ വിശ്വാസവും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വുമാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നതെന്നും മൗലാന വഹീദുദ്ദീന്‍ ഖാന്‍ പറഞ്ഞു.
കെ എന്‍ എം വൈസ് പ്രസിഡന്റ് പ്രഫ. എന്‍ വി അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര മന്ത്രി ഇ അഹമ്മദ് മുഖ്യതിഥിയായി. ഖുര്‍ആന്‍ പരിഭാഷ പ്രകാശനം പാറപ്പുറത്ത് ബാവഹാജിക്കു നല്‍കി ഡോ. സലീം അഹമ്മദ് മലൈബാരി നിര്‍വഹിച്ചു. ചെറിയമുണ്ടം അബ്ദുറസാഖ് പരിഭാഷ പരിചയപ്പെടുത്തി. സമ്മേളന ഉപഹാരമായ പൈതൃകം സുവനീര്‍ പ്രകാശനം മഹ്മൂദ് നഹ പരപ്പനങ്ങാടിക്കു നല്‍കി ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നിര്‍വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി സുവനീര്‍ പരിചയം നിര്‍വഹിച്ചു.
ടി കുഞ്ഞബ്ദുല്ല ഹാജിക്കു നല്‍കി ഡോ. പി മാധവന്‍ കുട്ടി വാര്യര്‍ യുവത പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പി സുഹൈല്‍ സാബിര്‍ പുസ്തകപരിചയം നടത്തി. ഡോ. കെ മൊയ്തു,കോട്ടക്കല്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പറോളി മൂസക്കുട്ടി ഹാജി, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൈക്കാടന്‍ ഹനീഫ, ഡോ, മുസ്തഫ ഫാറൂഖി, അഡ്വ. പി എം മുഹമ്മദ്കുട്ടി, ശംസുദ്ദീന്‍ ഒളകര (ഖത്തര്‍), എം ടി മുഹമ്മദ് (കുവൈത്ത്), പി എ ഹുസൈന്‍ ഹാജി (ഫുജൈറ), പി ടി ബീരാന്‍കുട്ടി സുല്ലമി, എഞ്ചി. അബ്ദുല്‍ കരീം, പ്രഫ. സി അശ്‌റഫ് കുഴിപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP