Headlines News :
Home » » പൊതുവിഷയങ്ങളില്‍ മതസംഘടനകള്‍ ശക്തമായി ഇടപെടണം: മന്ത്രി മഞ്ഞളാംകുഴി അലി

പൊതുവിഷയങ്ങളില്‍ മതസംഘടനകള്‍ ശക്തമായി ഇടപെടണം: മന്ത്രി മഞ്ഞളാംകുഴി അലി

Written By Unknown on Sunday 9 February 2014 | 22:08


നവോത്ഥാന നഗര്‍: പൊതുവിഷയങ്ങളില്‍ മതസംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വകാല നവോത്ഥാന നേതാക്കള്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടിരുന്നതുകൊണ്ടാണ് ഇന്നു ലഭിച്ചിട്ടുള്ള പല നേട്ടങ്ങള്‍ക്കും കാരണമെന്നും അവ തിരിച്ചുപിടിക്കാന്‍ പൊതുവിഷയങ്ങളില്‍ മുസ്‌ലിം സംഘടനകള്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ബില്‍ നിയമസഭയില്‍ പാസാക്കിയെടുത്തതിലൂടെ അത് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷം ചരിത്രപരമായി പല രംഗത്തും പിന്നില്‍നില്‍ക്കുമ്പോള്‍ പുരോഗതിയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരില്‍ മലപ്പുറത്തു നിന്നുപോലും പ്രതിഷേധങ്ങളുണ്ടാകുന്നു. ഇത്തരം നല്ല ശ്രമങ്ങളെ രാഷ്ട്രീയ ചേരിതിരിവായി കാണാതിരിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. മതസംഘടനകള്‍ക്ക് പല കാര്യങ്ങളിലും മികച്ച നിലപാടുകളെടുക്കാന്‍ സാധിക്കുമെന്നതിനാല്‍ ന്യൂനപക്ഷത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒന്നിച്ചിരിക്കാന്‍ തയ്യാറാകണമെന്നും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ നന്‍മയിലേക്ക് പൊതുസമൂഹത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. മുഹമ്മദലി അന്‍സാരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. ഫസല്‍ ഗഫൂര്‍, ഒ അബ്ദുല്ല, ഡോ. പി. പി. മുഹമ്മദ്, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ബി. പി. എ. ഗഫൂര്‍, ടി. ഇബ്രാഹിം അന്‍സാരി, സഫ്‌വാന്‍ ടി കെ, വി. പി അബ്ദുറസാഖ്, നാസര്‍ അഹമ്മദ്, കെ എസ് മുഹമ്മദ് ഇസ്മായില്‍, ഇബ്രാഹീം മുഹമ്മദ് ചേളാരി എന്നിവര്‍ പ്രസംഗിച്ചു. 

നവോത്ഥാന നഗര്‍: അഞ്ചാം മന്ത്രിയുടെ പേരില്‍ ഒന്നായവര്‍ മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയതുപോലെയാണിപ്പോഴെന്ന് ഒ. അബ്ദുല്ല അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ രാഷ്ട്രീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാം മന്ത്രി മുസ്‌ലിം ലീഗിന് നല്‍കിയപ്പോള്‍ തന്നെ എന്‍. എസ്. എസും എസ്. എന്‍. ഡി. പിയും കൈകോര്‍ത്തിരുന്നു. പക്ഷെ അതാണിപ്പോള്‍ ഒന്നുമല്ലാതായി മാറിയത്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രഥമസ്ഥാനം നല്‍കേണ്ടത് ആദര്‍ശത്തിനുവേണ്ടി തന്നെയാണ്. പഴയകാല നേതാക്കള്‍ ആദര്‍ശംപണയപ്പെടുത്തി ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. എന്നാല്‍ ഒരു പഞ്ചായത്ത് സീറ്റ് ലഭിക്കുന്നതിന് ആദര്‍ശം പണയപ്പെടുത്തുന്ന രാഷ്ട്രീയരംഗം ഇന്ന് മുസ്‌ലിം സംഘടനകളിലുണ്ട് എന്നുള്ളത് ഖേദകരമാണെന്നും ഒ അബ്ദുല്ല പറഞ്ഞു. പല നേട്ടങ്ങളും സാധിച്ചെടുക്കാന്‍ മുസ്‌ലിം ലീഗിന് സാധിച്ചിട്ടുണ്ട്. പക്ഷെ പല സമുദായങ്ങളും പലതും നേടിയെടുക്കുമ്പോള്‍ അര്‍ഹമായതുപോലും നേടിയെടുക്കാന്‍ മുസ്‌ലിംകള്‍ക്കായിട്ടില്ല. നിയമസഭയില്‍ 10പേരുള്ളതിനാല്‍ പാര്‍ലിമെന്റിലേക്ക് നാല് സീറ്റ് വേണമെന്നാണ് മാണിയുടെ ആവശ്യം. എങ്കില്‍ 20പേരുള്ള ലീഗ് രണ്ടിലധികം സീറ്റ് വേണമെന്ന് പറയുന്നത് ഇതുവരെയും നാം കേട്ടിട്ടില്ല. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ ഇടപെടലുകളും അതിന് ശക്തമായ പിന്തുണയും ആവശ്യമാണെന്നും ഒ അബ്ദുല്ല വ്യക്തമാക്കി. 

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP